റിയാദ്- സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് സന്തോഷ വാർത്ത. സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും നഷ്ടത്തിലും പ്രതിസന്ധിയിലുമായി അടച്ചുപൂട്ടുന്നതിനാലും മറ്റു കാരണങ്ങളാലും സൗദിയിൽ ഒരു വിദേശ തൊഴിലാളിക്കും വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ഇനി നഷ്ടപ്പെടില്ല. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ഉറപ്പുവരുത്താൻ പ്രത്യേക ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പൂർണമായും സർക്കാർ ചെലവിലാണ് ഇൻഷുറൻസ്. ഒരുവിധ അധിക ചെലവും സ്വകാര്യ സ്ഥാപനങ്ങൾ ഇതിനായി വഹിക്കേണ്ടി വരില്ല.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക