തിരുവനന്തപുരം- തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അഞ്ച് ഡോക്ടർമാർക്ക് കോവിഡ് രോഗബാധ. മെഡിക്കൽ കോളെജ് ആശുപത്രിയിലെ മൂന്ന് പി.ജി ഡോക്ടർമാർക്കും രണ്ട് ഹൗസ് സർജന്മാർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേതുടർന്ന് ആശുപത്രിയിലെ സർജറി വാർഡ് അടച്ചു. സർജറി യൂണിറ്റിലെ 30 ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി. ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതേസമയം, തിരുവനന്തപുരത്ത് പൂന്തുറ അടക്കമുള്ള തീരമേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് സൂപ്പർ സ്‌പ്രെഡ് ആയതിനാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുണ്ട്.