തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ കോവിഡ് നിരീക്ഷണത്തിലുള്ള രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം- മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന രോഗി ആത്മഹത്യ ചെയ്തു. കൊല്ലം വയലാ സ്വദേശി നാസിറുദ്ധീന്‍ ആണ് ആത്മഹത്യ ചെയ്തത്.മരത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാസിറുദ്ധീനെ ശസ്ത്രക്രിയക്ക് മുന്നോടിയായി കോവിഡ് നിരീക്ഷണത്തിലാക്കിയിരുന്നു.

ഇന്ന് രാവിലെ പരിശോധനകള്‍ക്ക് വേണ്ടി മുറിയിലെത്തിയ നഴ്‌സാണ് നാസിറുദ്ധീനെ അവശനിലയില്‍ കണ്ടത്. ഇതേതുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുമ്പും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ ആത്മഹത്യ ചെയ്തിരുന്നു.
 

Latest News