Sorry, you need to enable JavaScript to visit this website.

40 ദിവസം, നാല് ലക്ഷം കോവിഡ് വിളികള്‍

ദുബായ്- കോവിഡ് 19 വ്യാപനം തുടങ്ങിയത് മുതല്‍ തങ്ങള്‍ക്ക് 1,112,621 അന്വേഷണങ്ങള്‍ ലഭിച്ചതായി  ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) വ്യക്തമാക്കി. ഇതില്‍ 401,633 കോളുകളും കോവിഡുമായി ബന്ധപ്പെട്ടാണെന്നും അവര്‍ അറിയിച്ചു. ജൂണ്‍ മുതല്‍ ജൂലൈ 10 വരെയുള്ള വിളികളുടെ വിശദാംശങ്ങള്‍ ഡി.എച്ച്.എയിലെ കസ്റ്റമര്‍ ഹാപ്പിനെസ് വിഭാഗം മേധാവി ഫാത്തിമ അല്‍കഹാജ് പുറത്തുവിട്ടു.

 22,537 കോളുകള്‍ അല്‍അഹ്‌ലി, അല്‍നസ്ര്‍ ക്ലബ്ബുകളിലേക്ക് ബുക്കിംഗ് ചെയ്യാനിരുന്നുവെന്നും ശ്രദ്ധേയമാണ്. 69,379 അന്വേഷണങ്ങള്‍ 'ഓരോ പൗരനും ഓരോ ഡോക്ടര്‍' എന്ന പദ്ധതിയിലേക്കാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോവിഡ് തുടക്ക കാലത്ത് ദിവസവും 18,000 അന്വേഷണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഫോണ്‍ വിളികളുടെ എണ്ണം നിയന്ത്രിക്കാന്‍ പിന്നീട് ഡി.എച്ച്.എ വാട്‌സാപ്പ് ഹോട്ട്‌ലൈന്‍ ആരംഭിച്ചു. മുഴുസമയ വാട്‌സാപ്പ് സേവനത്തിലൂടെ 50,138 ചാറ്റുകളാണ് വന്നത്. 47,772 എണ്ണം ഓട്ടോമാറ്റിക് സേവനം വഴി അറ്റന്‍ഡ് ചെയ്തപ്പോള്‍ 2,366 തത്സമയ ഏജന്റ് വഴി പ്രതികരിച്ചു.
ദുബായ് നിവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ നടത്തുന്ന സമര്‍പ്പണം സ്ത്യുത്യര്‍ഹമാണെന്ന് ഫാത്തിമ അല്‍കഹാജ് അറിയിച്ചു.

 

Latest News