ഷാര്‍ജ- എമിറേറ്റില്‍ റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും ഗണ്യമായി കുറഞ്ഞതായി ഷാര്‍ജ പോലീസ്. റോഡപകടങ്ങള്‍ 43.5 ഉം അപകടമരണം 37 ഉം ശതമാനം എന്ന തോതിലാണ് കുറഞ്ഞത്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റിലുടനീളം വ്യാപകമായി കാമ്പയിന്‍ നടത്തിയതിന് ഫലം കണ്ടതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 286 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇക്കൊല്ലം ജൂണ്‍ വരെ 180 വാഹനാപകട കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ഷാര്‍ജ പോലീസിലെ ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ലെഫ്. കേണല്‍ മുഹമ്മദ് അല്‍നഖ്ബി വ്യക്തമാക്കി.
2019ന്റെ പകുതിയില്‍ വാഹനാപകടങ്ങളില്‍ 46 പേര്‍ക്ക് ജീവന്‍ പൊലിഞ്ഞപ്പോള്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 26 പേരാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ക്കിടയാക്കുന്ന കാരണങ്ങളെ വിശദമായി അപഗ്രഥിച്ച് നടത്തിയ പഠനങ്ങള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ സഹായിച്ചതായും ലെഫ്. കേണല്‍ അല്‍നഖ്ബി പറഞ്ഞു.