Sorry, you need to enable JavaScript to visit this website.

സ്വർണ്ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങി- കുഞ്ഞാലിക്കുട്ടി

മലപ്പുറം- സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയെന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി മടിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫോൺ രേഖ പുറത്തായതോടെ മന്ത്രിമാരുടെയും പങ്ക് പുറത്തായി. സ്പീക്കർക്ക് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പോലും സാധിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് പ്രോട്ടോകോളിന്റെ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കരുതെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി.

 

Latest News