മലപ്പുറം- കേരളത്തില്‍ ഒരു കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ (70)നാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളുരുവില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പനി ബാധിച്ചിരുന്നു. അവശനിലയിലായ അബ്ദുല്‍ ഖാദര്‍ കുഴഞ്ഞുവീണാണ് മരിച്ചത്. സ്രവപരിശോധനാഫലം ഇന്നാണ് ലഭിച്ചത്. ഇതില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ .