കൊച്ചി- നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് താന്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്ത് നല്‍കിയത് ശിവശങ്കരന്‍ ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് വെളിപ്പെടുത്തി അരുണ്‍ ബാലചന്ദ്രന്‍. ഐടി വകുപ്പിലെ തന്റെ മേലുദ്യോഗസ്ഥനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കരന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്ത് നല്‍കിയത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ ആദ്ദേഹം ആവശ്യപ്പെട്ടതെന്നും അരുണ്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇവര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് അറിയില്ലായിരുന്നുവെന്നും അരുണ്‍ പറഞ്ഞു.നിലവില്‍ ടെക്‌നോപാര്‍ക്കിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആണ് അരുണ്‍ ബാലചന്ദ്രന്‍. സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ടവര്‍ എന്ന ഫ്‌ളാറ്റിലെ മുറികളുടെ നിരക്ക് അന്വേഷിച്ച് അറിയിക്കാന്‍ ശിവശങ്കരന്‍ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് താന്‍ തന്നെയാണ് വിവരം അന്വേഷിച്ചത്. ശിവശങ്കരന്റെ സുഹൃത്തുക്കള്‍ക്കാണെന്നും ഡിസ്‌കൗണ്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.