തിരുവനന്തപുരം- കേരള ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ രണ്ടാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടു വിഭാഗത്തിൽ 85.13 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 85.43 ആയിരുന്നു. 377655 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ഓപൺ സ്‌കൂൾ വിഭാഗത്തിൽ 49245 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 21490 വിദ്യാർഥികളാണ്. 43.63 ശതമാനം വിജയം. 18,510 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് ലഭിച്ചു. 114 സ്‌കൂളുകൾക്ക് നൂറു ശതമാനം വിജയം. 234 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും നൂറു ശതമാനം വിജയം ലഭിച്ചു. വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. ഏറ്റവും കുറവ് കാസർക്കോടും.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.