കൊച്ചി- കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പത്ത് പേര്‍ ചേര്‍ന്ന് പ്രതിഷേധങ്ങള്‍ നടത്താമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തിരുത്താനും ഹൈക്കോടതി ആവശ്യപ്പെട്ടു.
മാനദണ്ഡം ലംഘിച്ചാല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയുമായിരിക്കും ഉത്തരവാദികള്‍.പ്രതിഷേധ സമരങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. സമരങ്ങള്‍ക്ക് മൊറട്ടോറിയം വേണമെന്ന് കേരളാ പോലിസും ഹൈക്കോടതിയില്‍ നിലപാടെടുത്തു.