തിരുവനന്തപുരം-നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപിനും സ്വപ്‌ന സുരേഷിനും ഫ്‌ളാറ്റ് ബുക്ക് ചെയ്ത് നല്‍കിയത് സെക്രട്ടറിയേറ്റ് ജീവനക്കാരനെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന്കസ്റ്റംസ്
വൃത്തങ്ങള്‍ പറയുന്നു.
സെക്രട്ടറിയേറ്റിന് എതിര്‍വശത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്ത് നല്‍കിയത് അരുണ്‍ എന്ന ജീവനക്കാരനാണ്. കള്ളക്കടത്ത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇവിടെ വെച്ച് നടന്നതായാണ് സൂചന. സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറും കൃത്യത്തില്‍ പങ്കാളിയായിരുന്നതായും പറയുന്നു.
ശിവശങ്കറിന് കള്ളക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് കരുതുന്നത്. ഹെദര്‍ ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാം നിലയിലാണ് ഇവരുടെ ഫ്‌ളാറ്റ്. അരുണ്‍ ഐടി വകുപ്പിലെ എം ശിവശങ്കറിന്റെ അസോസിയേറ്റാണെന്ന് പരിചയപ്പെടുത്തിയാണ് മുറിയെടുത്തത്. മെയ് മാസം ജയശങ്കര്‍ ഇവിടെ താമസിച്ചിരുന്നു. ഹെദര്‍ ഹൈറ്റ്‌സില്‍ പല മുറികളിലും ജയശങ്കര്‍ ഇവിടെ താമസിച്ചിരുന്നുവെന്നും വിവരമുണ്ട്.
ഇവിടെ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.അതേസമയം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.