റിയാദ് - സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി വ്യവസ്ഥകൾക്ക് അനുസൃതമായി, ഈ വർഷം രണ്ടാം പാദത്തിലെ പ്രധാന സാമ്പത്തിക ഫലവും ഓഹരിയുടമകൾക്കുള്ള ലാഭവിഹിത വിതരണവും ഓഗസ്റ്റ് ഒമ്പതിന് സൗദി ഓഹരി വിപണിയിൽ ഇടപാടുകൾ ആരംഭിക്കുന്നതിനു മുമ്പായി പ്രഖ്യാപിക്കുമെന്ന് സൗദി അറാംകോ അറിയിച്ചു. രണ്ടാം പാദത്തിലെ വിശദമായ സാമ്പത്തിക ഫലങ്ങൾ ഓഗസ്റ്റ് പത്തിന് ജി.എം.ടി 15.30 മുതൽ ഇന്റർനെറ്റിലൂടെ സംപ്രേഷണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.