Sorry, you need to enable JavaScript to visit this website.

അൽജൗഫിൽ സൗദിവൽക്കരണ കമ്മിറ്റി പരിശോധനകൾ

അൽജൗഫ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ സൗദിവൽക്കരണ കമ്മിറ്റി ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുന്നു. 

സകാക്ക - സൗദിവൽക്കരണ തീരുമാനങ്ങളും മുൻകരുതൽ നടപടികളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച പ്രോട്ടോകോളുകളും ആരോഗ്യ പ്രോട്ടോകോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ അൽജൗഫ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ സൗദിവൽക്കരണ കമ്മിറ്റി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. അൽജൗഫ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി നായിൽ അൽറുവൈലിയുടെയും അൽജൗഫ് ലേബർ ഓഫീസ് മേധാവി നഫാൽ അൽബഖമിയുടെയും മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്കാളിത്തത്തോടെയായിരുന്നു പരിശോധനകൾ. സകാക്കയിലെ ഏതാനും വ്യാപാര സമുച്ചയങ്ങളിൽ അധികൃതർ പരിശോധനകൾ നടത്തി. നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ അൽജൗഫ് പ്രവിശ്യയിലെ എല്ലാ പ്രദേശങ്ങളിലും പരിശോധനകൾ തുടരുമെന്ന് നായിൽ അൽറുവൈലി പറഞ്ഞു. 

 

Latest News