തിരുവനന്തപുരം- സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയെ വിളിച്ചതായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീൽ. ഇരുവരും ഫോൺ വിളിച്ചതിന്റെ കോൾ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. ജൂണില്‍ 9 തവണയാണ് ഇരുവരും വിളിച്ചത്. ഇക്കാര്യം കെ ടി ജലീലും സമ്മതിച്ചിട്ടുണ്ട്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തെയും സ്വപ്ന വിളിച്ചിട്ടുണ്ട്. മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളിലെ റിലീഫ് പ്രവർത്തനങ്ങൾക്ക് വേണ്ടിയാണു സ്വപ്‌നയുമായി ബന്ധപ്പെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. കോൺസുലേറ്റിലെ പ്രതിനിധി എന്ന രീതിയിലാണ് സംസാരിച്ചത്. കിറ്റ് വിതരണക്കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ എട്ട് തവണ സ്വപ്നയെ വിളിച്ചു.