കൊച്ചി- തിരുവനന്തപുരം വിമാനത്താവളം വഴി യു.എ.ഇയുടെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് വാറണ്ട് പുറപ്പെടുവിച്ചത്. ദുബായിലുള്ള ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
ഇന്റര്‍പോള്‍ വഴി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാനാണ് ശ്രമം. സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്ത പശ്ചാത്തലത്തില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കം എളുപ്പമാകുമെന്നാണ് എന്‍.ഐ.എ കരുതുന്നത്.