റിയാദ് -റീ എൻട്രിയിൽ പോയി യാത്രാ സംവിധാനങ്ങളില്ലാത്തതിനാൽ സൗദിയിലേക്ക് വരാൻ സാധിക്കാതെ വിദേശരാജ്യങ്ങളിൽ കഴിയുന്ന വിദേശ തൊഴിലാളികളുടെ കാലാവധി അവസാനിച്ച റീ എൻട്രിയും ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കി നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് നടപടി. ഇതുസംബന്ധിച്ച് മറ്റു നടപടികളൊന്നും പൂർത്തിയാക്കേണ്ടതില്ലെന്നും ജവാസാത്ത് പറഞ്ഞു. കോവിഡ് കാലത്തെ ആനുകൂല്യമായി സൗദി അറേബ്യയിൽ കഴിയുന്ന വിദേശികളുടെ കാലാവധി കഴിഞ്ഞതും കഴിയാനായതുമായ ഇഖാമ അടുത്ത മൂന്നു മാസത്തേക്ക് കൂടി പുതുക്കി നൽകുന്നുണ്ടോയെന്ന മലയാളം ന്യൂസ് അടക്കം നിരവധി പേരുടെ ചോദ്യത്തിനാണ് ജവാസാത്ത് ഇങ്ങനെ മറുപടി പറഞ്ഞത്. ഇതോടെ സൗദിയിലുള്ളവരുടെ ഇഖാമ മൂന്നു മാസം കൂടി സൗജന്യമായി പുതുക്കി നൽകില്ലെന്ന് വ്യക്തമായി. എന്നാൽ ഉപയോഗപ്പെടുത്താത്ത റീ എൻട്രിയും ഫൈനൽ എക്‌സിറ്റും പുതുക്കി നൽകും. സന്ദർശക വിസയും പുതുക്കി നൽകുന്നുണ്ട്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അതേ സമയം ഓഗസ്റ്റ് മാസം മുതൽ ഘട്ടം ഘട്ടമായി കിംഗ് ഫഹദ് കോസ് വേയും മറ്റ് കരാതിർത്തികളും തുറക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.