Sorry, you need to enable JavaScript to visit this website.

വണ്ടൂർ പീപ്പിൾസ് വില്ലേജ്:  രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കമായി 

വണ്ടൂർ പീപ്പിൾസ് വില്ലേജിലെ ഒന്നാംഘട്ട വീടുകളുടെ താക്കോൽദാനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് നിർവഹിക്കുന്നു.

വണ്ടൂർ- പീപ്പിൾസ് ഫൗണ്ടേഷൻ തിരുവാലി പഞ്ചായത്തിൽ നടപ്പാക്കുന്ന പീപ്പിൾസ് വില്ലേജ് ഒന്നാംഘട്ട സമർപ്പണവും രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നടത്തി.
ഒന്നാംഘട്ട താക്കോൽദാനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസും രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം എ.പി.അനിൽകുമാർ എം.എൽ.എയും നിർവഹിച്ചു. 
ജമാഅത്തെ ഇസ്‌ലാമി വണ്ടൂർ ഏരിയ പ്രസിഡന്റ് കെ.അക്ബർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിലവിൽ 11 കുടുംബങ്ങൾക്കാണ് പ്രദേശത്ത് വീടുകളൊരുക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം ഡോ.അബ്ദുസ്സലാം വാണിയമ്പലം, സംസ്ഥാന സെകട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ശശികുമാർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, പീപ്പൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓഡിനേറ്റർ അബൂബക്കർ കരുളായി, വാർഡ് മെംബർ എം.രാജഗോപാലൻ, മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി. സൈതലവി, സി.പി.എം പുന്നപ്പാല എൽ.സി സെക്രട്ടറി കെ.പി.രവീന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സുരേഷ്, സി.കെ.ജയദേവൻ, കെ.മയമി ഹാജി, പ്രൊഫ. കെ.കുഞ്ഞുമുഹമ്മദ്, പീപ്പിൾസ് വില്ലേജ് ചെയർമാൻ സി. മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.

 

Latest News