റിയാദ്- പ്രവാസി മലയാളി ഫെഡറേഷൻ ഗൾഫ് റീജിയൻ ആഭിമുഖ്യത്തിൽ റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പൈസ് ജെറ്റിന്റെ ചാർട്ടേഡ് വിമാനം 176 യാത്രക്കാരുമായി പറന്നു. ആറു ഗർഭിണികളും എട്ടു ചെറിയ കുട്ടികളുമുൾപ്പെടെ 176 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഏഴുപേർക്ക് സൗജന്യ ടിക്കറ്റുകൾ നൽകി. യാത്രക്കാർക്ക് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകർ എയർപോർട്ടിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്തു. നാട്ടിലെത്തിയ 11 പേർക്ക്, പതിനാല് ദിവസ ക്വാറന്റൈൻ സജ്ജീകരണങ്ങൾ, താമസസൗകര്യം, ഭക്ഷണം ഉൾപ്പെടെ പ്രവാസി മലയാളി ഫെഡറേഷൻ ഗൾഫ് റീജിയൻ ഒരുക്കിക്കൊടുത്തു. സംഘടനാ പ്രവർത്തകരായ റാഫി പാങ്ങോടിന്റെ നേതൃത്വത്തിൽ അബ്ദുൽ അസീസ് കെരിയ, സലീം വാലില്ലാപുഴ, ജോൺസൺ മാർക്കോസ്, ജിബിൻ സമദ് കൊച്ചിൻ, വിഷ്ണു അൽ അർക്കാൻ, ഹുസൈൻ, നിഖിൽ ദാദാബായി ട്രാവൽസ്, ഷിബിൻ തുടങ്ങിയവർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.