ജിസാൻ- ജിസാൻ കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനം 175 യാത്രക്കാരുമായി ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്നു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ പോയ 175 യാത്രക്കാരിൽ 15 പേർക്ക് ജിസാൻ കെ.എം.സി.സി സൗജന്യമായാണ് യാത്ര അനുവദിച്ചത്. പത്ത് പേർക്ക് 60 ശതമാനം ടിക്കറ്റ് നിരക്ക് ഈടാക്കിയും യാത്രക്ക് അവസരമൊരുക്കി കമ്മിറ്റി മാതൃകയായി. കോവിഡ് മഹാമാരിയിൽ നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങി കിടന്നിരുന്ന വൃദ്ധർ, രോഗികൾ, ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞവർ, നിയമ കുരുക്കിൽപെട്ട് വിടുതൽ നേടിയവർ തുടങ്ങിയവർ യാത്രക്കാരിൽ ഉൾപ്പെട്ടിരുന്നു.
ജിസാനിൽനിന്ന് സാപ്റ്റ്‌കോ ബസിലാണ് യാത്രക്കാരെ ജിദ്ദ വിമാനത്താവളത്തിലെത്തിച്ചത്. പ്രസിഡന്റ് ഹാരിസ് കല്ലായി, ഗഫൂർ വാവൂർ, സ്വാദിഖ് മാഷ് മങ്കട, ഖാലിദ് പട്‌ല, ഡോ. മൻസൂർ നാലകത്ത്, ശമീർ അമ്പലപാറ, ഇസ്മായിൽ, ബാപ്പു വേങ്ങര, സലാം പെരുമണ്ണ, മുജീബ് കൂടത്തായ്, സിറാജ് മുക്കം, മുഖ്താർ കൊടുവള്ളി, കുഞ്ഞിപ്പ ലഹദ്, ബാവ ഗൂഡല്ലൂർ, ആസിഫ് മാനി പുരം, അക്ബർ പറപ്പൂർ, ജമാൽ മഹ്ബൂജ്, അബ്ദുൽ ബാരി, ജിസാൻ ഒ ഐ സി സി പ്രസിഡന്റ് ഫൈസൽ കുറ്റിയാടി, നൗഫൽ കാളികാവ് എന്നിവർ യാത്രക്കാരെ യാത്രയയക്കാൻ എത്തിയിരുന്നു.
പ്രസിഡന്റ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ സ്വാദിഖ് മാഷ് മങ്കട, ഖാലിദ് പട്‌ല, ശമീർ അമ്പലപ്പാറ, മുജീബ് കൂടത്തായി, കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, ഗഫൂർ മൂന്നിയൂർ, ജമാൽ പത്തപ്പിരിയം, ബാവ ഗൂഡല്ലൂർ, ഷാജഹാൻ അൽ അഹദ്, ഷംസു പുല്ലാര, മുജീബ് ഗൂഡല്ലൂർ, ഷംസു വാഴക്കാട് എന്നിവർ യാത്രക്കാർക്ക് സഹായവുമായി അനുഗമിച്ചു. വഴിയിൽ ഭക്ഷണവും വിശ്രമവും നൽകിയാണ് യാത്രക്കാരെ വിമാനത്താവളത്തിലെത്തിച്ചത്. വിമാനം പുറപ്പെടുന്നതുവരെ സഹായവുമായി കെ.എം.സി.സി പ്രവർത്തകർ വിമാനത്താവളത്തിലുണ്ടായിരുന്നു. ജിസാനിലെ ട്രാവൽ പാർട്ട്ണർ മൈ ടിക്കറ്റ് ടീമിലെ സുനീഷ്, അഹ്മദ് കാളികാവ്, ഉസൈഫ്, നവാഫ് എന്നിവരുടെ സഹകരണത്തോടെയാണ് ജിസാൻ കെഎംസിസി വിമാനം ചാർട്ടർ ചെയ്തത്.
ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഹാരിസ് കല്ലായിയും ഷംസു പൂക്കോട്ടൂരും ജിസാൻ കെ.എം.സി.സിയുടെ കോവിഡ് കാല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു നേതൃത്വം വഹിച്ചു. ഇതുമൂലം ദുരിതമനുഭവിക്കുന്ന നിരവധിപേർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു.