തിരുവനന്തപുരം- വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് സ്വപ്ന സുരേഷിനെതിരേ പോലീസ് കേസെടുത്തു. ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി എം.ഡി. നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിശ്വാസ വഞ്ചന നടത്തി ചതിയിലൂടെ ജോലി സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്ന വ്യാജരേഖ ചമച്ചെന്നാണ് എഫ്.ഐ.ആര്‍. രണ്ടാം പ്രതിയായി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ െ്രെപസ് വാട്ടര്‍ കൂപ്പേഴ്‌സ്, മൂന്നാംപ്രതിയായി വിഷന്‍ ടെക്‌നോളജീസ് എന്നീ പേരുകളും എഫ്.ഐ.ആറിലുണ്ട്.
സ്വപ്നയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കര്‍ സാങ്കേതിക സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് വിവിധയിടങ്ങളില്‍ ജോലിക്കായി സ്വപ്ന ഹാജരാക്കിയിരുന്നത്. എന്നാല്‍ ഈ സര്‍വകലാശാല ബി.കോം കോഴ്‌സ് പോലും നടത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.