റിയാദ് - സൗദി അറേബ്യയിൽ സിവിലിയൻമാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താൻ യെമനിലെ ഹൂത്തി മിലീഷ്യകൾ തൊടുത്തുവിട്ട നാലു ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടക വസ്തുക്കൾ നിറച്ച് തയാറാക്കിയ ഏഴു ഡ്രോണുകളും തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇന്ന് പുലർച്ചെ മണിക്കൂറുകളുടെ ഇടവേളയിലാണ് ഹൂത്തികൾ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് സൗദിയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ആക്രമണങ്ങൾക്ക് ശ്രമിച്ചത്.
ഏറ്റവും ഒടുവിൽ ഇന്നലെ രാവിലെയാണ് ഡ്രോണുകളിൽ ഒന്ന് സഖ്യസേന തകർത്തത്. സൻആയിൽ നിന്നാണ് ഡ്രോൺ ഹൂത്തികൾ തൊടുത്തുവിട്ടത്. ഇതിനു മുമ്പായി ആറു ഡ്രോണുകളും നാലു ബാലിസ്റ്റിക് മിസൈലുകളും പുലർച്ചെ വ്യത്യസ്ത സമയങ്ങളിൽ സഖ്യസേന തകർത്തിരുന്നു.