Sorry, you need to enable JavaScript to visit this website.

ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തും സ്വർണ്ണക്കടത്ത് പ്രതി സരിത്തിനെ കണ്ടു; കലാഭവൻ സോബി

തിരുവനന്തപുരം-സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌കറിൻ അപകടത്തിൽ പെട്ട് മരിച്ചപ്പോൾ ആ സ്ഥലത്തും കണ്ടതായി   കലാഭവൻ സോബി ജോർജ്. ഇപ്പോൾ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങൾ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
ബാലഭാസ്‌കറിൻറെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടൻ രണ്ട് പേരെ സംശയകരമായ രീതിയിൽ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടെ പോയപ്പോൾ ദുരൂഹ സഹചര്യത്തിൽ ചിലരെ കണ്ടിരുന്നുവെന്ന് നേരത്തെ സോബി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനോടും വിവരങ്ങൾ വെളിപ്പെടുത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡി.ആർ.ഐ ചില സ്വർണ്ണക്കടത്തുകാരുടെ ചിത്രങ്ങൾ സോബിയെ കാണിച്ചിരുന്നു. അതിൽ ഒരാളെ സോബി തിരിച്ചറിയുകയും ചെയ്തു. അതിൽ സരിത്തിന്റെ ചിത്രമുണ്ടായിരുന്നില്ല. ഇപ്പോൾ മാധ്യമങ്ങൡലൂടെ സരിത്തിന്റെ ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. 2018 സെപ്തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ച വാഹനം പള്ളിപ്പുറത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിക്കുകയും ചെയ്തു. അപകടം നടന്ന് പത്തുമിനിറ്റിന് ശേഷം താൻ അതുവഴി കടന്നുപോയപ്പാഴാണ് സരിത്തിനെ കണ്ടത്. ചുവന്ന ടി ഷർട്ട് ധരിച്ച് കണ്ണട വെച്ച ഒരാളുടെ മുഖം വ്യക്തമായി കണ്ടുവെന്നും അത് സരിത്തായിരുന്നുവെന്നും സോബി പറയുന്നു.

 

Latest News