സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു  വീഴ്ച പറ്റിയിട്ടില്ലെന്നു ഇ.പി. ജയരാജന്‍

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കൊറോണ ജാഗ്രതയുണ്ടെന്നു കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ലെന്നും പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആളുകള്‍ എല്ലായിടത്തും ഉണ്ടായിട്ടും സ്വപ്നയെ കണ്ടുപിടിക്കാനായില്ലല്ലോ എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം പലരിലേക്കും നീളും. അതിന്റെ വെപ്രാളമാണു പ്രതിപക്ഷത്തിനെന്നും സംസ്ഥാനം അന്വേഷണ സംഘം രൂപീകരിച്ചത് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News