കൊച്ചി- സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ.ഐ.എ ഓഫീസിൽ എത്തിച്ചു. ബംഗളൂരുവിൽനിന്ന് പിടികൂടിയ പ്രതികളെ എൻ.ഐ.എ ഓഫീസിൽ എത്തിച്ചു. ഏതാനും നിമിഷത്തിന് ശേഷം എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ഇവരെ എൻ.ഐ.എ ഓഫീസിൽ എത്തിച്ച സമയത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു.