Sorry, you need to enable JavaScript to visit this website.

ശിവശങ്കറിനേയും നോട്ടമിട്ട് എന്‍ഐ.എ 

തിരുവനന്തപുരം-സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിലേക്കും കസ്റ്റംസ് അന്വേഷണം നീളുന്നു. ശിവങ്കര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം വാടയ്ക്ക് താമസിച്ചിരുന്ന ഫഌറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. 
കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശിവശങ്കറിന് ഇടപാടില്‍ പങ്കുള്ളതായി സൂചന ലഭിച്ചത്. സരിത്തും സ്വപ്‌നയും ശിവശങ്കറിന്റെ ഈ ഫഌറ്റില്‍ എത്തിയിരുന്നതായാണ് വിവരം. സെക്രട്ടേറിയറ്റിനു സമീപം നബാര്‍ഡിന് എതിര്‍വശത്തുള്ള ഫഌറ്റ് സമുച്ചയത്തിലെ ആറാം നിലയിലാണ് ശിവശങ്കര്‍ വാടയ്ക്ക് എടുത്ത ഫഌറ്റ്. ഈ ഫഌറ്റില്‍ വച്ചാണ് പല ആസൂത്രണങ്ങളും നടന്നതെന്നാണ് ആരോപണം. സ്വപ്നയുമായുള്ള ബന്ധം, നിയമനം, യാത്രകള്‍ എന്നിവയെല്ലാം ശിവശങ്കരന് തിരിച്ചടിയാകുന്നവയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി എന്ന നിലയ്ക്ക് ശിവശങ്കരന് നേരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രിയ്ക്കും തിരിച്ചടിയാണ്.
 ശിവശങ്കര്‍ തിങ്കളാഴ്ചയോടെ ഫഌറ്റില്‍ നിന്ന് പോയിരുന്നുവെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കുന്ന സൂചന. പോലീസ് വാഹനത്തില്‍ സ്ഥലത്തുനിന്നും പോയ ശിവശങ്കരന്‍ പിന്നീട് തിരിച്ചുവന്നിട്ടില്ലെന്നും പറയുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫഌറ്റിലെ കെയര്‍ ടേക്കറുടെ ഒപ്പ് വാങ്ങിയിരുന്നുവെന്നും സെക്യുരിറ്റി പറയുന്നു.
മുന്‍പും വിവാദത്തിന് ഇടയാക്കിയതാണ് ഈ ഫഌറ്റ് സമുച്ചയം. റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനത്തിനായി ഈ കെട്ടിടത്തിലെ ഒന്നാം നിലയിലെ ഫഌറ്റ് ലക്ഷങ്ങള്‍ മുടക്കി വാടകയ്ക്ക് എടുത്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സെക്രട്ടേറിയറ്റില്‍ കെട്ടിട സൗകര്യമുള്ളപ്പോള്‍ വലിയ തുക കൊടുത്ത് വാടകയ്ക്ക് ഓഫീസ് എടുത്തതാണ് വിവാദത്തിന് കാരണം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇന്‍ഷ്യയേറ്റീവിന്റെ ഓഫിസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത് സീസര്‍ ഹെദര്‍ എന്ന ഫഌറ്റിന്റെ ഒന്നാം നിലയിലാണ്. ഈ ഫഌറ്റ് സമുച്ചയം സിപിഎം നേതാവ് നാരായണന്‍ നായരുടെ മകളും ലോ അക്കാഡമി ഉടമസ്ഥയുമായി ലക്ഷ്മി നായരുടേതാണ്.
 

Latest News