കണ്ണൂര്‍- കേരളത്തില്‍ ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്നു പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ വ്യാജ ചിത്രം പ്രചരിക്കുന്നു. ബി.ജെ.പി അനുകൂല ഔട്ട്‌സ്‌പോക്കന്‍ എന്ന ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രമെന്ന പേരിലാണ് ഇതു പ്രചരിക്കുന്നത്.
കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ ചിത്രമാണ് അമിത് ഷായുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.