ജിദ്ദ- മലപ്പുറം പൂക്കോട്ടൂർ തടപ്പറമ്പ് പരേതനായ കണ്ണൻതൊടി മുഹമ്മമദിന്റെ മകൻ കെ.ടി ഫിറോസ് ബാബു (40) മസ്തിഷ്‌കാഘാതംമൂലം ജിദ്ദയിൽ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജിദ്ദ ജാമിഅ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 14 വർഷമായി ജിദ്ദയിലുണ്ട്. ഓയിൽ സപ്ലൈ ജോലിയാണ് ചെയ്തിരുന്നത്. മാതാവ്: ആയിഷ. ഭാര്യ: സെലീന. മക്കൾ: മുഹമ്മദ് ഫർസിൻ, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫയാൻ.