തിരുവനന്തപുരം- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കസ്റ്റംസ് വകുപ്പ്. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി കുറ്റസമ്മതമാണെന്ന നിലപാടിലാണ് കസ്റ്റംസ് . നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ അറ്റാഷെ സ്വപ്നയെ വിളിച്ചത് എന്തിനെന്നും സ്വപ്‌ന എന്തിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന കാര്യവും ഹൈക്കോടതിയില്‍ ഉന്നയിക്കും. കസ്റ്റംസിനായി അഡ്വ രാംകുമാറാണ് ഹൈക്കോടതിയില്‍ ഹാജരാകുക.
2019ല്‍ കോണ്‍സുലേറ്റില്‍ ജോലി അവസാനിപ്പിച്ച സ്വപ്‌ന തന്ത്രപ്രധാന്യമുള്ള കോണ്‍സുലേറ്റില്‍ സൗജന്യമായി സേവനം തുടരുന്നത് എന്തിന് ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടണമെങ്കില്‍ സ്വപ്നയെ ചോദ്യം ചെയ്‌തേ മതിയാകൂ. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കേസാണിത്. കേന്ദ്രനിലപാട് ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നു.