അബുദാബി- ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് കാരണം എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ യു.എ.ഇ തലസ്ഥാനത്തെ ബുക്കിംഗ് ഓഫീസ് താല്‍ക്കാലികമായി ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് വരെ ഓഫീസ് പ്രവര്‍ത്തിക്കും.
യു.എ.ഇയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വന്ദേഭാരത് വിമാനങ്ങളുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചതുമുതല്‍ എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ സെയില്‍സ് ഏജന്റായ അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഇലക്ട്ര സ്ട്രീറ്റിലെ ഓഫീസില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
ഓഫീസ് ഒന്നാം നിലയിലാണെങ്കിലും ക്യൂ നീണ്ട് റോഡിലെത്തിയിരുന്നു. നാലാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഉള്ളതിനാല്‍ തിരക്ക് ഇനിയും കൂടുമെന്നതിനാലാണ് ഓഫീസ് ഇന്ത്യന്‍ അസോസോഷിയേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്.
മെയിന്‍ ഹാള്‍ ഇതിനായി വിട്ടുനല്‍കിയെന്നും കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.