റിയാദ്- പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. വല്ലപ്പുഴ തെങ്ങുംവളപ്പ് മലയരികിലെ കാളപറമ്പില്‍ യൂസുഫ് (50) ആണ് റിയാദില്‍ നിര്യാതനായത്. കോവിഡ് ബാധിച്ച് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. പരേതരായ മുഹമ്മദ് കുട്ടിയുടെയും മറിയയുടെയും മകനാണ്.
ഭാര്യ : ബുഷ്‌റ. മക്കള്‍ : സ്വാലിഹ്, മുര്‍ഷിദ. മരുമകന്‍ : സ്വാലിഹ്. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അഷ്‌റഫ് മണ്ണാര്‍ക്കാട് രംഗത്തുണ്ട്.