കൊച്ചി- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ തനിക്ക് പങ്കുണ്ടെന്ന വാദം ബി ഗോപാലകൃഷ്ണന്‍ തെളിയിക്കണമെന്ന് വെല്ലുവിളിച്ച് കെ.സി വേണുഗോപാല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഗോപാലകൃഷ്ണന്റെ പരാമര്‍ശം തെറ്റിദ്ധാരണ പരത്തുന്നതാണ്.തനിക്കും കോണ്‍ഗ്രസിനും സ്വപ്‌നയുടെ നിയമനത്തില്‍ പങ്കുണ്ടെന്നാണ് ഗോപാലകൃഷ്ണന്‍ ആരോപിച്ചത്.
ഇത് തെളിയിക്കാന്‍ താന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എയര്‍ഇന്ത്യാ സാറ്റ്‌സില്‍ സ്വപ്നക്ക് ജോലി ലഭിക്കുന്നത് കെ.സി വേണുഗോപാല്‍ മന്ത്രിയായിരിക്കുമ്പോഴാണ്.സ്വപ്നയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതും അദ്ദേഹമാണെന്നാണ് സംശയമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.