കൊല്ലം- ജില്ലാ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ പൂന്തുറ സ്വദശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രൂനാറ്റ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പിസിആര്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് രോഗിയുമായി സമ്പര്‍ക്കമുണ്ടായ പതിനാല് പേരെ സ്വയം നിരീക്ഷണത്തിലാക്കി. ഇവരുടെ ഭര്‍ത്താവിനും കുട്ടിയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ പോലിസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പന്ത്രണ്ട് പോലിസുകാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഒന്‍പത് പോലിസ് ഉദ്യോഗസ്ഥരും മൂന്ന് ട്രെയിനികളുമാണ് ക്വാറന്റൈനില്‍ പോയത്. കണ്ടയ്ന്‍മെന്റ് സോണില്‍ ജോലി ചെയ്യുകയായിരുന്ന സ്‌റ്റേഷനിലെ പോലിസുകാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ രണ്ട് പോലിസുകാര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിച്ചത്.