കൊച്ചി- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷനായ ബിഎംഎസ്
നേതാവിന്റെ വീട്ടില്‍ കസ്റ്റസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവായ ഹരിരാജിന്റെ ഞാറയ്ക്കലിലെ വസതിയിലാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. ഈ കേസില്‍ യൂനിയന്‍ നേതാവ് ഇടപെട്ടിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇയാള്‍ കേസില്‍ ഇടപെടാനുണ്ടായ സാഹചര്യവും പരിശോധിക്കും. സ്വപ്‌ന സുരേഷ് ഹരിരാജിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതും ഇയാളാണെന്നാണ് വിവരം. സ്വര്‍ണം പിടികൂടിയ ബാഗേജിന് നയതന്ത്ര പരിരക്ഷ ഉണ്ടെന്നും ജോലി തെറിക്കുമെന്നും ഹരിരാജ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ വിഷയത്തില്‍ ഇടപെടാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്. അതുകൊണ്ട് തന്നെ കസ്റ്റംസ് അസോസിയേഷന്‍ നേതാവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.