കൊച്ചി- സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നയ്‌ക്കെതിരേ സ്വന്തം സഹോദരന്‍. സ്വത്ത് സംബന്ധിച്ച തര്‍ക്കത്തില്‍ കൈയും കാലും വെട്ടുമെന്നു ഭീഷണിപ്പെടുത്തിയതായി സഹോദരന്‍ െ്രെബറ്റ് സുരേഷ് പറഞ്ഞു. സ്വപ്നയ്ക്കു നല്ല സ്വാധീനമുള്ളതിനാല്‍ ഭയമുണ്ടായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്‌ചെയ്ത് ജോയിൻ ചെയ്യുക
ഇയാള്‍ യുഎസിലാണുള്ളത്. '2016ലാണ് സഹോദരിയെ അവസാനമായി കണ്ടത്. അതിനുശേഷം കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണു കഴിഞ്ഞത്. ബന്ധുക്കളുടെ സംരക്ഷണത്തിലാണു തിരികെ വിമാനത്താവളത്തിലേക്കു പോയത്.' െ്രെബറ്റ് പറഞ്ഞു.
'പത്താം ക്ലാസ് പാസ് ആയിട്ടുണ്ടോ എന്നുപോലും അറിയില്ല. കടവും രോഗവും മൂലം വലഞ്ഞ പിതാവിനെ അബുദാബിയില്‍നിന്നു നാട്ടിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി. പിതാവിനെ നാട്ടിലെത്തിക്കാന്‍ സ്വപ്ന തുണച്ചില്ലെ'ന്നും സഹോദരന്‍ പറഞ്ഞു. .