ജിദ്ദ- കോവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അടുത്ത ഏതാനും ദിവസം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ വി.എഫ്.എസിനു കീഴിലുള്ള പാസ്‌പോര്‍ട്ട് അപേക്ഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം അപേക്ഷകര്‍ക്ക് വി.എഫ്.എസ് കേന്ദ്രങ്ങളെ സമീപിക്കാം.
എമര്‍ജന്‍സി കോണ്‍സുലര്‍ സേവനം ആവശ്യമുള്ളവര്‍ക്ക് രേഖകളും വിലാസവും സഹിതം ഇ മെയിലില്‍ ബന്ധപ്പെടാം. [email protected]