റിയാദ് - സൗദിയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാന്‍ വിദേശികളുടെ പരമാവധി താമസകാലം രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയായി പരിമിതപ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുംഅ നിര്‍ദേശിച്ചു.
ഇതോടൊപ്പം സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കുകയും വേണം. കൂടാതെ ചെറുകിട സ്ഥാപന ഉടമകളെ സ്വന്തം സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വേണം.
ഈ മൂന്നു നടപടികളിലൂടെ ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.