റിയാദ് - സൗദിയിൽ ചിലയിടങ്ങളിൽ ഇന്നലെ താപനില 50 ഡിഗ്രിക്കു സമീപമെത്തി. കിഴക്കൻ സൗദിയിലാണ് അതികഠിനമായ ചൂട് അനുഭവപ്പെട്ടത്. അൽഹസയിൽ 49.8 ഡിഗ്രിയും ദമാമിൽ 49.4 ഡിഗ്രിയും കൂടിയ ചൂട് രേഖപ്പെടുത്തി.
റിയാദിൽ-47 ഡിഗ്രി, റഫ്ഹ- 46 , അൽഖൈസൂമ-45.6 , വാദിദവാസിർ- 44 , അറാർ- 43 , ശറൂറ-43 , അൽഖസിം-42 , മക്ക- 42 , ദവാദ്മി- 41 , മദീന- 40 , അൽജൗഫ്- 40, അൽഉല- 40 , നജ്‌റാൻ- 40 , യാമ്പു- 40 എന്നിങ്ങിനെയായിരുന്നു വിവിധ സ്ഥലങ്ങളിൽ കൂടിയ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു.
ബീശ, ജിസാൻ, ജിദ്ദ, ഖുറയ്യാത്ത് എന്നിവിടങ്ങളിൽ 39 ഡിഗ്രിയും തബൂക്ക്, തുറൈഫ്, ഹായിൽ എന്നിവിടങ്ങളിൽ 38 ഡിഗ്രി വീതവും തായിഫിൽ 35 ഡിഗ്രിയും അൽവജിൽ 33 ഡിഗ്രിയും അബഹയിൽ 32 ഡിഗ്രിയും ഖമീസ് മുശൈത്തിലും അൽബാഹയിലും 31 ഡിഗ്രിയും ല ഉയർന്ന താപനില രേഖപ്പെടുത്തി.