ലഖ്‌നൗ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വലിയ അഭിനേതാവെന്ന് വിളിച്ച് പരിഹസിച്ച ബോളിവുഡ് നടന്‍ പ്രകാശ് രാജിനെ തിരെ ലഖ്‌നൗ കോടതി കേസെടുത്തു. ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ശങ്കറിന്റെ വധത്തെ അപലിപിച്ചു കൊണ്ട് പ്രകാശ് രാജ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശത്തിലാണ് മോഡിയെ നടനെന്നു വിളിച്ചത്. ലഖ്‌നൗവിലെ ഒരു അഭിഭാഷന്‍ നല്‍കിയ പരാതിയിലാണ് പ്രകാശ് രാജിനെതിരെ കേസെടുത്തത്. ഈ മാസം ഏഴിന് കേസ് പരിഗണിക്കും.