Sorry, you need to enable JavaScript to visit this website.

റിയാദ് മജ്മയിലെ ബഖാലയിൽ വെടിവെപ്പ്: യുവാവ് അറസ്റ്റിൽ

മജ്മയിൽ യന്ത്രത്തോക്കുമായി ബഖാലയിൽ കയറി വെടിവെപ്പ് നടത്തിയ സൗദി യുവാവ്.

റിയാദ് - മജ്മയിൽ ബഖാലയിൽ വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു. പ്രതി യന്ത്രത്തോക്ക് ഉപയോഗിച്ച് ബഖാലയിൽ വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
ഇരുപത്തിയാറ് വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പുകയില ഉൽപന്നം വാങ്ങുന്നതിനെ ചൊല്ലി ബഖാലയിലെ തൊഴിലാളിയുമായുണ്ടായ വാക്കേറ്റത്തിനിടെയാണ് പ്രതി വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും റിയാദ് പോലീസ് വക്താവ് അറിയിച്ചു. പുകയില ഉൽപന്നത്തിന്റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മുമ്പ് നിരവധി കേസുകളിൽ പ്രതിയായ യുവാവ് സ്ഥാപനത്തിൽ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം.
 

 

Latest News