തൃശൂര്‍- ഇരട്ടക്കൊലക്കേസ് പ്രതിയെ ഫോണില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു. വരടിയം തുഞ്ചന്‍നഗറില്‍ ചിറയത്ത് ജെയിംസിന്റെ മകന്‍ സിജോ (28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കൊലപാാതകം നടന്നത്. സിജോയെ ഫോണില്‍ വിളിച്ചയാള്‍ മണിത്തറയില്‍ എത്താന്‍ പറഞ്ഞതായാണ് വിവരം. തുടര്‍ന്ന് നാല് സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥലത്തെത്തിയപ്പോള്‍ കാറിലും ബൈക്കിലും ഉണ്ടായിരുന്നവര്‍ മാരക ആയുധങ്ങളുപയോഗിച്ച് സിജോയെ വെട്ടുകയായിരുന്നു.
സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ഏപ്രില്‍ 24ന് പിക്കപ്പ് വാന്‍ ഇടിപ്പിച്ച് വീഴ്ത്തിയശേഷം രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് സിജോ. ഈ കൊലപാതകത്തിലെ വൈരാഗ്യമാണ് സിജോയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്. മെഡിക്കല്‍ കോളജ് പോലിസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.