ജിദ്ദ- മലയാളം ന്യൂസിന്റെ സ്ഥാപക എഡിറ്റര്‍ ഇന്‍ ചീഫും മധ്യപൗരസ്ത്യദേശത്തെ പ്രശസ്ത പത്രപ്രവര്‍ത്തകനുമായ ഫാറൂഖ് ലുഖ്മാനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഡോ. ഇര്‍ഫാന്‍ ആന്റ് ബഗേദോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഫാറൂഖ് ലുഖ്മാന്റെ രോഗശമനത്തിനായി പ്രാര്‍ഥിക്കാന്‍ മലയാളം ന്യൂസ് വായനക്കാരോടും പത്രബന്ധുക്കളോടും മറ്റ് എല്ലാ മലയാളികളോടും മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരീഖ് മിശ്ഖസ് അഭ്യര്‍ഥിച്ചു.