തിരുവനന്തപുരം- സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശകനെന്ന് സമീപ വാസികള്‍. രാത്രിയില്‍ ഇവിടെയെത്തി ഇയാള്‍ മദ്യപിച്ച് തിരികെ പോകാറുണ്ട്. ഔദ്യോഗിക കാറിലാണ് എത്തുന്നത്. ഒരിക്കല്‍ രാത്രിയില്‍ മദ്യപിച്ച് തിരികെ പോകുന്നത് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തടഞ്ഞിരുന്നു. അപ്പോഴെല്ലാം ജോലിയുടെ അധികാരത്തില്‍ സെക്യൂരിറ്റിയോടെ തട്ടക്കയറുമായിരുന്നു. ഇതിനെതിരെ സമീപ വാസികള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പണം കടം വാങ്ങിയത് തിരികെ നല്‍കണമെന്നു ആവശ്യപ്പെട്ടും ഇവിടെ ആള്‍ക്കാര്‍ വരാറുണ്ടായിരുന്നു. തുടര്‍ന്ന് സ്വപ്ന ഇവിടെനിന്നു താമസം മാറുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.