കണ്ണൂര്‍- കേരളത്തില്‍ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനെത്തിയ യോഗി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന കാര്യം സുപ്രീം കോടതിയും ഹൈക്കോടതിയും സമ്മതിച്ചതാണെന്നും യോഗി പറഞ്ഞു. ഇക്കാര്യത്തില്‍ എന്‍.ഐ.ഐ അന്വേഷണം നടക്കുന്നുണ്ടെന്നും യോഗി പറഞ്ഞു.
ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിലും യോഗി സംസാരിക്കുന്നുണ്ട്.