Sorry, you need to enable JavaScript to visit this website.

ബിറ്റ്‌കോയിന്‍ ഇടപാടില്‍ പണം നഷ്ടമായി; യുവാവിനെ തട്ടിക്കൊണ്ടുപോയ 11 അംഗ സംഘം അറസ്റ്റില്‍

തൃശൂര്‍- ബിറ്റ്‌കോയിന്‍ ഇടപാടില്‍ പണം നഷ്ടപ്പെട്ടതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടക്കമുള്ള പ്രതികള്‍ പിടിയിലായി. പതിനൊന്ന് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. താനൂര്‍ സ്വദേശികളായ ചെറുവത്ത് കൊറ്റായില്‍ വീട്ടില്‍ ഷൗക്കത്ത് (45) അടിപറമ്പില്‍ വീട്ടില്‍ താഹിര്‍ (28) വടുതല സ്വദേശി തൗഫീഖ് മന്‍സിലില്‍ നിസാര്‍,എടപ്പള്ളി തോപ്പില്‍ഫമ്പില്‍ ധിനൂപ്,ആലപ്പുഴ അരൂര്‍ സ്വദേശി വട്ടക്കേരി കായ്പുറത്ത് വീട്ടില്‍ ശ്രീനാഥ് തുടങ്ങിയവരാണ് അറസ്റ്റിലായത്. മറ്റ് അഞ്ച് പ്രതികള്‍ക്കായി പോലിസ് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

മലപ്പുറം ഇയംമട വീട്ടില്‍ മുഹമ്മദ് നവാസിനെയാണ് പ്രതികള്‍ തൃശൂരില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. ബിറ്റ്‌കോയിന്‍ നെറ്റ് വര്‍ക്കില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പ്രതികളെ പ്രേരിപ്പിച്ചത്. താനൂര്‍ സ്വദേശിയായ ഷൗക്കത്ത് നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് മറ്റൊരു പ്രതിയായ നിസാറും സംഘവും നവാസിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് നവാസ് ഭാര്യയുടെയും അദ്ദേഹത്തിന്റെയും പേരിലുള്ള സ്വത്തുക്കള്‍ പ്രതികളുടെ പേരില്‍ എഴുതി നല്‍കാമെന്ന ഉറപ്പിലാണ് വിട്ടയച്ചത്.
 

Latest News