മസ്‌കത്ത്- ഒമാനില്‍ 11 മേഖലകള്‍ കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി മന്ത്രാലയം ഉത്തരവിറക്കി. മലയാളികള്‍ ഉള്‍പ്പടെ വിദേശികള്‍ ഏറെ തൊഴിലെടുക്കുന്ന തസ്തികകളിലാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൈക്കോളജിസ്റ്റ്, ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ സര്‍വീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, സൈക്കൊളജിസ്റ്റ്, ജനറല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്‌നിഷ്യന്‍, സോഷ്യല്‍ സര്‍വീസ് ടെക്‌നിഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്‌നിഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലകളില്‍ ഇനി സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം.
ഫിഷറീസ്, ഖനന മേഖലകളില്‍ സ്വദേശിവത്കരണ തോത് നിശ്ചയിച്ച് കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 2024 ആകുമ്പോഴേക്ക് രണ്ട് മേഖലകളിലും 35 ശതമാനം സ്വദേശി തൊഴിലാളികള്‍ മാത്രമാകുമെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.