അബുദാബി- യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ മന്ത്രിമാരെയും വകുപ്പുകളിലെ മാറ്റങ്ങളും പ്രഖ്യാപിച്ചു. യു.എ.ഇ സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 33 അംഗ മന്ത്രിസഭക്കാണ് രൂപം നല്‍കിയിരിക്കുന്നത്. പല വകുപ്പുകളും സംയോജിപ്പിച്ചു.
സഹോദരനും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയാണ് പുതിയ മാറ്റമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ യു.എ.ഇയിലെ സര്‍ക്കാര്‍ സേവനങ്ങളില്‍ പകുതിയും ഡിജിറ്റല്‍ രീതിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ മന്ത്രിമാരും വിവിധ വകുപ്പുകളുടെ തലവന്‍മാരും:
-സുല്‍ത്താന്‍ അല്‍ ജബാര്‍: മിനിസ്ട്രി ഓഫ് ഇന്‍ഡ്രസ്ട്രി ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്‌നോളജി.
-സുഹൈല്‍ അല്‍ മസൂറി: മിനിസ്ട്രി ഓഫ് എനര്‍ജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍.
-അബ്ദുല്ല ബിന്‍ തൗഖ് അല്‍ മറി: മിനിസ്റ്റര്‍ ഓഫ് ഇക്കണോമി.
-അഹമ്മദ് ബെല്‍ഹൂല്‍: മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ ഓണ്‍ട്രപ്രനര്‍ഷിപ്പ് ആന്‍ഡ് എസ്എംഇ.
-താനി അല്‍ സെയൂദി: മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ ഫോറിന്‍ ട്രേഡ്.
-ഷാമ്മ അല്‍ മസൂറി: യുവജന വകുപ്പ് മന്ത്രി.
-നൗറ അല്‍ ഖാബി: മിനിസ്റ്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് യൂത്ത്.
- ഉബൈദ് അല്‍ തയര്‍: ഹെഡ് ഓഫ് നാഷനല്‍ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് അണ്ടര്‍ അംബര്‍ലാ ഓഫ് എമിറേറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി.
-ഉഹോദ് അല്‍ റൗമി: മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ ഗവണ്‍മെന്റ് ആന്‍ഡ് ഫ്യൂച്ചര്‍ ഡെവലപ്‌മെന്റ്.
-സുല്‍ത്താന്‍ സുല്‍ത്താന്‍ അല്‍ ജാബര്‍: എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ്.
- ഉമര്‍ അല്‍ ഉലമ: മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇക്കോണമി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് റിമോര്‍ട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ്.
-ഹമ്മദ് അല്‍ മന്‍സൂറി: യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് തലവന്‍.
- അഹമ്മദ് ജുമ അല്‍ സാബി: മിനിസ്റ്റര്‍ ഓഫ് സുപ്രീം കൗണ്‍സില്‍ അഫേഴ്‌സ്.
-ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്: മിനിസ്റ്റര്‍ ഓഫ് ടോളറന്‍സ് ആന്‍ഡ് കോഎക്‌സിസ്റ്റന്‍സ്.
-മറിയം മുഹമ്മദ് അല്‍മെഹ്‌രി: മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ ഫൂഡ് ആന്‍ഡ് വാട്ടര്‍ സെക്യൂരിറ്റി.
-അബ്ദുല്ല അല്‍ നൈഫ് അല്‍ നൈമി: കാലാവസ്ഥാ മാറ്റം, പരിസ്ഥിതി മന്ത്രി.
-സാറ അല്‍ അമിരി: എമിറേറ്റ്‌സ് സ്‌പേസ് ഏജന്‍സി പ്രസിഡന്റ്.
-സയീദ് അല്‍ അത്താര്‍: എമിറേറ്റ്‌സ് സര്‍ക്കാര്‍ മീഡിയ ഓഫീസ് തലവന്‍.
-ഹൂദ അല്‍ ഹഷേമി: ഗവണ്‍മെന്റ് സ്റ്റാറ്റര്‍ജി ആന്‍ഡ് ഇന്നൊവേഷന്‍ തലവന്‍.
-മുഹമ്മദ് ഹമ്മദ് അല്‍ കുവൈത്തി: സൈബര്‍ സെക്യൂരിറ്റി തലവന്‍.