തൃശൂര്‍-ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ(22)യെയാണ് ഇന്നലെ പുലര്‍ച്ചെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയ്യാല്‍ സ്വദേശിയായ യുവാവുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വര്‍ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങള്‍ കാണിക്കുകയും പുലര്‍ച്ചെ വരെ കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ബെഡ് ഷീറ്റുകൊണ്ടു ഫാനില്‍ കുരിക്കിട്ടു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
മൊബൈല്‍ ഇയര്‍ ഫോണ്‍ കൈയില്‍ പിടിച്ചിരുന്നു.കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഇ. ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ഷീല മാതാവും അതുല്യ സഹോദരിയുമാണ്.