മസ്‌കത്ത്- കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസക്ക് ജൂലൈ പകുതി വരെ പിഴ ഈടാക്കില്ലെന്ന് ഒമാന്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകേറാന്‍ താങ്ങുനല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
നിലവില്‍ ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് കഴിയുന്നവരുടെ മേല്‍ ഒരുവിധത്തിലുള്ള പിഴയുമില്ലെന്ന് ഒമാന്‍ റോയല്‍ പോലീസ് മേധാവി മേജര്‍ മുഹമ്മദ് അല്‍ഹാശിമി പറഞ്ഞു. അവര്‍ക്ക് സര്‍വീസ് സെന്ററുകളെ സമീപിക്കാതെ തന്നെ ഒമാന്‍ റോയല്‍ പോലീസിന്റെ വെബ്‌സൈറ്റിലൂടെ വിസ കാലാവധി വര്‍ധിപ്പിക്കാന്‍ സൗകര്യമുണ്ട്.
എന്നാല്‍ എത്ര ടൂറിസ്റ്റുകള്‍ ഇന്ന് രാജ്യത്തുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ലെന്ന് ഒമാനിലെ പ്രമുഖ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 ഒമാന്‍ വിനോദസഞ്ചാര മേഖലക്കുണ്ടാക്കിയ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.