തിരുവനന്തപുരം- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ കര്‍ശന ജാഗ്രത. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രത കര്‍ശനമാക്കുന്നത്.
സമൂഹവ്യാപന ആശങ്കയില്‍ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. എ.ആര്‍ ക്യാമ്പിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റും എ.ആര്‍. ക്യാമ്പും അണുവിമുക്തമാക്കി. സെക്രട്ടറിയേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. നഗരത്തിലെ ആറ് വാര്‍ഡുകള്‍ ഏഴ് ദിവസംകൂടി കണ്ടെയിന്‍മെന്റ് സോണായി തുടരും.