ഇടുക്കി- ശാന്തന്‍പാറയ്ക്ക് സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലിഡാന്‍സും. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായാണ് ഡിജെ പാര്‍ട്ടിയും ബെല്ലിഡാന്‍സും മദ്യസത്കാരവുമൊക്കെ നടന്നത്. മുന്നൂറോളം പേരാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തത്. ഇതേതുടര്‍ന്ന് പോലിസ് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരെ കേസെടുത്തു.
ശാന്തന്‍പാറയിലെ രാജാപ്പാറയിലുള്ള റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ മതമേലധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമൊക്കെ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പരിപാടി നടത്തിയത്. മദ്യസത്കാരത്തില്‍ അറുപത് മുതല്‍ നൂറ് ആളുകള്‍ വരെ കൂടിയിരുന്നാണ് മദ്യപിച്ചത്.
ബെല്ലിഡാന്‍സ് നര്‍ത്തകി അന്യസംസ്ഥാനത്ത് നിന്നാണ് എത്തിയത്. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി ശാന്തന്‍പാറ പോലിസ് അറിയിച്ചു.